ദോഹ: ഔദ്യോഗിക കാലാവധിപൂർത്തിയാക്കി നാട്ടിലേക്കുമടങ്ങുന്ന ഇന്ത്യൻ മീഡിയ ഫോറം ഖത്തർ മുൻ പ്രസിഡന്റും മീഡിയ വൺഖത്തർ ബ്യുറോചീഫുമായഫൈസൽ ഹംസയ്ക്ക്
ഐ എം എഫ് യാത്രയയപ്പ് നൽകി.ഇന്ത്യൻ കോഫി ഹൗസിൽനടന്ന യാത്രയയപ്പ്ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല
അധ്യക്ഷതവഹിച്ചു.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ ഫൈസലിന് സ്നേഹോപഹാരം നൽകി.ഐ എം എഫ് സ്ഥാപക അംഗവും ഐ സി സി ഉപദേശക സമിതി ചെയർമാനുമായ പി എൻ ബാബുരാജൻ, ഐ എം എഫ് മുൻ പ്രസിഡന്റ് റയീസ്, ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സി: അംഗങ്ങളായ ഫൈസൽ പി കെ, അഹമ്മദ് കുട്ടി അറളയിൽ,ആർ ജെ നിസ ഐ എം എഫ് അംഗങ്ങളായ ആർ ജെ അപ്പുണ്ണി, ആസിഫ്, ഗൾഫ്മാധ്യമം ഖത്തർ എഡിഷൻ സീനിയർ റിപ്പോർട്ടർ മുഷ്താഖ്,മീഡിയ വൺ മാർക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി ഇഒഅമാനുള്ളവടക്കാങ്ങര,കേരള ശബ്ദം പ്രതിനിധി നാസർ, റഫീഖ്, അഷറഫ്, ഫഹദ്,ആർ ജെ സൂരജ്, ആർ, ജെ അഷ്ടമി ജിത്ത്എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഫൈസൽ മറുപടി പ്രസംഗം നടത്തി. ......
ദോഹ: അറബ് ഇന്റർ-പാർലമെന്ററി യൂണിയന്റെ (AIPU) താൽക്കാലിക നയതന്ത്ര സമിതിയുടെ യോഗത്തിൽ ഷൂറ കൗൺസിൽ പങ്കെടുത്തു.
കെയ്റോയിൽനടന്ന യോഗത്തിൽ ഷൂറ കൗൺസിൽ അംഗവും എ.ഐ.പി.യു.യുടെ എക്സിക്യൂട്ടീവ്, താൽക്കാലിക നയതന്ത്ര സമിതി അംഗവുമായ ഡോ. സുൽത്താൻ ബിൻ ഹസ്സൻ അൽ-ദോസാരി കൗൺസിലിനെ പ്രതിനിധീകരിച്ചു.ഇന്റർ-പാർലമെന്ററി യൂണിയന്റെ (IPU) പൊതുസഭയിൽ അടിയന്തര വിഷയങ്ങളിൽ വോട്ടിംഗ് സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കൗൺസിലിന്റെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ......
ദോഹ: ഖത്തർ മീഡിയ കോർപ്പറേഷൻ(ക്യുഎംസി) ജീവനക്കാരുടെ മക്കൾക്കായി വേനൽക്കാല പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10 മുതൽ 13 വരെ നടന്ന പരിപാടി, തത്സമയ പരിപാടികളുടെയും വാർത്താപ്രക്ഷേപണങ്ങളുടെയും നിർമ്മാണം നിരീക്ഷിക്കുന്നതിനുള്ള സ്റ്റുഡിയോകൾ ഉൾപ്പെടുന്ന ഖത്തർ ടെലിവിഷൻ സൗകര്യത്തിലേക്കുള്ള ഓറിയന്റേഷൻ ടൂറുകളോടെയാണ് ആരംഭിച്ചത്, തുടർന്ന് ടെലിവിഷനിലും വാർത്താ അവതരണത്തിലും ഓൺസൈറ്റ് പരിശീലനം നൽകി.വാർത്താ സ്ക്രിപ്റ്റുകൾ തയ്യാറാക്കൽ, വ്യക്തിഗത സെഗ്മെന്റുകളുടെ റെക്കോർഡിംഗ്, എഡിറ്റിംഗ് സ്യൂട്ടുകളിലെ സെഷനുകളോടെയാണ് ഓൺസൈറ്റ് പരിശീലന പരിപാടി അവസാനിച്ചത്. കൂടാതെ, റേഡിയോ പ്രക്ഷേപണവും ഖത്തർ റേഡിയോയുടെയും ഖുറാൻ റേഡിയോയുടെയും ഒരു ഓറിയന്റേഷൻ ടൂർ ഉൾപ്പെടുത്തിയിരുന്നു, ഇത് തത്സമയ പരിപാടികൾ പ്രവർത്തിപ്പിക്കുന്നതിന്റെയും സാങ്കേതിക റെക്കോർഡിംഗ് ജോലികളുടെയും റേഡിയോ വിഭാഗങ്ങളുടെയും ഒരു കാഴ്ച കാണാൻ പങ്കാളികളെ അനുവദിച്ചു.
വോയ്സ് ഡെലിവറി, ഓൺ-എയർ അവതരണം, വാർത്താ സ്ക്രിപ്റ്റ് റൈറ്റിംഗ്, റെക്കോർഡിംഗ് എന്നിവയിൽ പങ്കെടുക്കുന്നവർ ഓൺസൈറ്റ് പരിശീലനം നേടി, തുടർന്ന് എഡിറ്റിംഗ് പ്രക്രിയയെക്കുറിച്ചുള്ള ഒരു ആമുഖവും നടത്തി. ......
തൃത്താല. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു. ......
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെതും ഏറ്റവും അവിസ്മരണീയ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരട്ടങ്ങളുടെ വീര സ്മരണകള്‍ അയവിറക്കിയ ചര്‍ച്ചാ സദസ്സ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയതു. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമ്മുടെ പൂര്‍വ്വീകര്‍ കാണിച്ച അതേ ഇഛാശക്തിയോടെ തന്നെ നമ്മുടെ സ്വാതന്ത്ര്യം നിലനിറുത്താനുള്ള പോരാട്ടവും ജാഗ്രതയും ഓരോ ജനാധിപത്യ വിശ്വാസിയും തുടരേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന് വിഷയാവതരണം നടത്തി. ......
കൊയിലാണ്ടി: നിയാർക് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ – ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക ഉല്ലാസം നൽകുന്നതിനായി ‘സ്നേഹ സാന്ത്വനം’ എന്ന പേരിൽ പെരുവട്ടൂരിലെ നിയാർക് അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ചു.നിയാർക് കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഖത്തറിലും നാട്ടിലും പ്രവർത്തിക്കുന്ന ഗായകരായ സമീർ കണ്ണൂർ, ഹംസ പട്ടുവം, അഫ്സൽ ഷാ, നൗഷാദ്, ആതിര, ആമിന മിതവ എന്നിവർ ഒരുക്കിയ ഗാനമേളയും കലാഭവൻ അസ്കറും മകൻ സെഹ്ദും അവതരിപ്പിച്ച മാജിക് ഡാൻസും പരിപാടിക്ക് നിറം പകർന്നു. കുട്ടികൾ ആടിയും പാടിയും, കളിച്ചും ചിരിച്ചും സന്തോഷം പങ്കുവെച്ചപ്പോൾ, രക്ഷിതാക്കൾക്കും ഒരു ദിവസം മുഴുവൻ എല്ലാം മറന്ന് ആസ്വദിക്കാനുള്ള വേദിയായി പരിപാടി മാറി. ......
ദോഹ: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാർച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ OICC INCAS ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ. ......